ആണവായുധ ചര്‍ച്ചയില്‍ തലയിടരുത്: ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്

 


ടെഹ്‌റാന്‍: ആണവായുധ പ്രതിസന്ധിയെ തരണം ചെയ്യാനായി ഇറാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഇസ്രായേല്‍ തലയിടരുതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നടത്തിയ ഇറാന്‍ വിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

ആണവായുധ ചര്‍ച്ചകള്‍ എങ്ങനെയാകണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയല്ല തീരുമാനിക്കുന്നതെന്നും അതിന് ഇറാന്‍ അനുവദിക്കുകയില്ലെന്നും സരീഫ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്ക് തൊട്ടുപിറകേയാണ് ഇറാനെതിരെ നെതന്യാഹു യുഎന്നില്‍ അഞ്ഞടിച്ചത്. ഹസന്‍ റൂഹാനി ആട്ടിന്‍ തോലിട്ട ചെന്നായയാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു.

SUMMARY: Tehran : Iran's Foreign Minister Mohammad Javad Zarif said Thursday that Tehran will not allow Israel to "interfere" in the process of negotiations over the country's nuclear programme, media reports said.

ആണവായുധ ചര്‍ച്ചയില്‍ തലയിടരുത്: ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
Keywords: World news, Prime Minister, Manmohan Singh, US, White House, Barack Obama, Development programs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia