ഇറാനില്‍ പട്ടിപ്രേമികള്‍ക്ക് 74 ചാട്ടയടിയും പിഴയും

 


ടെഹ്‌റാന്‍: (www.kvartha.com 09.11.2014) ഇറാനിലെ പട്ടിപ്രേമികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ബില്ലില്‍ 32 എം.പിമാര്‍ ഒപ്പിട്ട് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

പട്ടിയുമായി കളിക്കുന്നതോ, വീടിന് പുറത്ത് പട്ടിയുമായി കറങ്ങുന്നതോ കണ്ടാല്‍ അവരെ പോലീസ് പിടികൂടും. ഇവര്‍ക്ക് 74 ചാട്ടയടിയും പിഴയുമാണ് ശിക്ഷയായി നല്‍കുക. 10 മില്യണ്‍ റിയാല്‍ ( 22721.70) മുതല്‍ 100 മില്യണ്‍ റിയാല്‍ (227217.00) വരെയാണ് പിഴ തുക. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് പിഴ തുക നിശ്ചയിക്കും.

ഇറാനില്‍ പട്ടിപ്രേമികള്‍ക്ക് 74 ചാട്ടയടിയും പിഴയും
പട്ടികളോ കഴുതകളുമായോ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നവര്‍ ഇസ്ലാമീക സംസ്‌ക്കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരാണെന്ന് ബില്ലില്‍ പറയുന്നുണ്ട്. മറ്റുള്ളവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും സമാധാനവും ശുദ്ധിയും ഇവര്‍ നശിപ്പിക്കുകയാണെന്നും ബില്ലില്‍ ആരോപിക്കുന്നു.

SUMMARY: Tehran: The hardline lawmakers of Iran have drafted a bill in parliament which calls for tough punishment for dog owners, reports stated.

Keywords: Iran, Islamic custom, Iran Parliament, Tehran, Law against dogs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia