ഇന്ത്യൻ എഴുത്തുകാരിക്ക് വീണ്ടും ബുക്കർ തിളക്കം: ബാനു മുഷ്താഖിന് അംഗീകാരം

 
Banu Mushtaq on her historic win at the International Booker Prize for her short story collection 'Heart Lamp'.
Banu Mushtaq on her historic win at the International Booker Prize for her short story collection 'Heart Lamp'.

Photo Credit: X/Nitin Nabin

● 'ഹാർട്ട് ലാംപ്' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം.
● ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്.
● പുരസ്കാരത്തുക 55 ലക്ഷം രൂപ.
● ഇന്ത്യയിലേക്ക് രണ്ടാം തവണയും ബുക്കർ എത്തി.
● സ്ത്രീയനുഭവങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ.
● കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്.

ലണ്ടൻ: (KVARTHA) ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. 'ഹാർട്ട് ലാംപ്' എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്ന് സമ്മാനാർഹമായത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയത്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷനൽ സമ്മാനം (55 ലക്ഷം രൂപ) നൽകുന്നത്. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി തുക പങ്കിട്ടു നൽകും.

സോൾവായ് ബാലിന്റെ 'ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ', വിൻസന്റ് ദി ലക്വയുടെ 'സ്‌മോൾ ബോട്ട്', ഹിരോമി കവകാമിയുടെ 'അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്', വിൻ സെൻസോ ലാട്രോനികോയുടെ 'പെർഫെക്ഷൻ', ആൻ സേറയുടെ 'എ ലെപേഡ് സ്‌കിൻ ഹാറ്റ്' എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റു പുസ്തകങ്ങൾ.

2022ലെ ഇന്റർനാഷനൽ ബുക്കർ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്റി'നായിരുന്നു. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് 'ഹാർട്ട് ലാംപ്' എന്ന കഥാസമാഹാരത്തിലുള്ളത്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്ന് തിരഞ്ഞെടുത്ത 12 എണ്ണമാണ് ഈ സമാഹാരത്തിലുള്ളത്. ആറ് കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായുണ്ട്.

കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്‌കാരം തുടങ്ങിയവ ബാനു മുഷ്താഖിന് മുൻപു ലഭിച്ചിട്ടുണ്ട്. അഭിഭാഷകയായ ബാനു 'ലങ്കേഷ് പ്രതിക'യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ. മക്കൾ: സമീന, ലുബ്‌ന, ആയിഷ, താഹിർ.

ബാനു മുഷ്താഖിന്‍റെ ഈ ചരിത്ര നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇന്ത്യൻ സാഹിത്യത്തിന് അഭിമാനമായ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയര്‍ ചെയ്യൂ.

Article Summary: Indian Kannada writer Banu Mushtaq has won the International Booker Prize for her short story collection 'Heart Lamp'. This marks India's second International Booker win, with the prize money of 55 lakh rupees shared between the author and translator Deepa Bastia.

#BookerPrize #BanuMushtaq #IndianLiterature #HeartLamp #LiteraryAward #InternationalBooker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia