Alert | ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം; ലബനനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി


● ലബനനില്‍ ഉള്ളവര്‍ രാജ്യം വിടണം.
● തുടരേണ്ടി വരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
● ബെയ്‌റുട്ടിലെ എംബസിയുമായി ബന്ധപ്പെടണം.
ബെയ്‌റുട്ട്: (KVARTHA) ലബനനിലെ (Lebanon) ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി (Indian Embassy). ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും (Hezbollah) തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാമ് നടപടി. ഇന്ത്യക്കാര്‍ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ലെബനനിലെ സുരക്ഷാ സാഹചര്യം മോശമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ലെബനനില്‍ നിന്ന് ഒഴിപ്പിക്കുന്ന കാര്യം ഇന്ത്യാ ഗവണ്‍മെന്റ് ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
'ലബനനില്‍ ഉള്ളവര്‍ രാജ്യം വിടണം. ഏതെങ്കിലും കാരണത്താല്‍ ലബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ലബനനില്‍ തുടരുന്നവര്‍ യാത്രകള്‍ നിയന്ത്രിക്കണം. ബെയ്‌റുട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം'. ബെയ്‌റുട്ടിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
cons(dot)beirut@mea(dot)gov(dot)in എന്ന ഇമെയില്‍ ഐഡിയിലോ +96176860128 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാനാണ് നിര്‍ദേശം.
#India #Lebanon #Safety #TravelAdvisory #Embassy #Conflict