ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ യുഎസില്‍ അറസ്റ്റില്‍
Jul 26, 2012, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പെന്‍സില്‍ വാനിയ: പെന്‍സില്‍ വാനിയയില്‍ ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ജോയിന്റ് സെക്രട്ടറി സുരേന്ദര്‍ മഹാപത്രയാണ് പീഡനക്കേസില്‍ യുഎസില്‍ അറസ്റ്റിലായത്.
പെന്‍സില്‍ വാനിയയിലെ മറ്റമോറസ് പട്ടണത്തില്‍ വച്ച് ഇന്നലെ രാത്രിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ സിരാക്യൂസ് യൂണിവേഴ്സിറ്റിയിലെ ട്രൈനിംഗ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാനെത്തിയ 34 പേരില്‍ ഒരാളാണ് അറസ്റ്റിലായ സുരേന്ദര്‍ മഹാപത്ര. ഇയാളുടെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു. 12 മണിക്കൂറിലേറെയായി ഇയാള്‍ ജയിലിലാണ്. മഹാപത്രയുടെ അഭിഭാഷകന്‍ ജാമ്യത്തിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന നിയമപരമായ ഇളവ് മഹാപത്രയ്ക്ക് ലഭിക്കുമോയെന്ന് ഉറപ്പില്ല.
ബുധനാഴ്ച രാത്രി മഹാപത്രയുടെ മുറിയിലെ ഇന്റര്‍നെറ്റ് സംവിധാനം തകരാറിലാവുകയും മഹാപത്ര വിളിച്ചറിയിച്ചതനുസരിച്ച് ഹോട്ടല്‍ ജീവനക്കാരി മുറിയിലെത്തി ഇന്റര്‍നെറ്റ് സംവിധാനം ശരിയാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി മുറി വിട്ട് പോവുകയും ചെയ്തു. ആകെ 7 മിനിറ്റാണ് യുവതി മുറിയില്‍ തങ്ങിയതെന്ന് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ദിരേന്ദ്ര ഭാര്‍ഗവ പറയുന്നു. എന്നാല്‍ 11.30ഓടെ മുറിയില്‍ പോലീസെത്തിയപ്പോഴാണ് പരാതിയെക്കുറിച്ച് അറിയുന്നത്- ദിരേന്ദ്ര ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. സ്റ്റ്ഡി ടൂറില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പഠനാര്‍ത്ഥം വാഷിംഗ്ടണ്‍ ഡിസിയിലേയ്ക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

English Summery
Pennsylvania: A senior Indian bureaucrat has been arrested in the US. He has been charged with sexual assault on a hotel employee in Pennsylvania.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.