ഇന്ത്യന്‍ സൈനീക മേധാവിയുടെ പ്രസ്താവന പ്രകോപനപരം: പാക്കിസ്ഥാന്‍

 


ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈനീക മേധാവി ജനറല്‍ ബിക്രം സിംഗിന്റെ പ്രസ്താവന പ്രകോപനപരമെന്ന് പാക്കിസ്ഥാന്‍. ജമ്മുകശ്മീരിലെ നിയന്ത്രണരേഖ കടന്നെത്തുന്ന തീവ്രവാദികളെ വെടിവെച്ചിടുമെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിക്രം സിംഗ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാക്കിസ്ഥാന്‍.
ഇന്ത്യന്‍ സൈനീക മേധാവിയുടെ പ്രസ്താവന പ്രകോപനപരം: പാക്കിസ്ഥാന്‍
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാറിനെ ബഹുമാനിക്കുന്നുവെന്നും രണ്ടു രാജ്യങ്ങളുടെയും സൈനിക ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിനുശേഷം സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും പാക് സൈനിക വക്താവ് അറിയിച്ചു.
പാക് സൈന്യം നിയന്ത്രണരേഖയില്‍ നിയമലംഘനം നടത്തുകയാണെങ്കില്‍ നോക്കിയിരിക്കുകയില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ കരസേനാമേധാവി ജനറല്‍ ബിക്രം സിംഗ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഒരു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതിനുശേഷമായിരുന്നു ഈ മുന്നറിയിപ്പ്. ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിനുശേഷം സ്ഥിതിഗതികളില്‍ പുരോഗതിയുണ്ടെന്ന് ബിക്രംസിംഗും സമ്മതിച്ചിരുന്നു.
SUMMARY: Islamabad: Pakistan has said Indian Army Chief Gen Bikram Singh's statement on ceasefire violations was provocative and regrettable.
Keywords: Indian Army, Pakistan, Bikram Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia