ഫെഡക്സ് സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്‌മണ്യം ചുമതലയേല്‍ക്കും

 


ന്യൂയോര്‍ക്: (www.kvartha.com 29.03.2022) യുഎസ് പാകേജ്-ഡെലിവറി ഭീമനായ ഫെഡെക്സ് കോര്‍പറേഷന്റെ പുതിയ സിഇഒ ആയി രാജ് സുബ്രഹ്‌മണ്യം ചുമതലയേല്‍ക്കും. ചെയര്‍മാനും സിഇഒയുമായ ഫ്രെഡ് സ്മിത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് 56കാരനായ രാജിനെ നിയമിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്‌മണ്യം 1987ല്‍ മുംബൈ ഐഐടിയില്‍ നിന്നാണ് കെമികല്‍ എന്‍ജിനീയറിങ് ബിരുദം നേടിയത്. ശേഷം 1989ല്‍ യുഎസിലെ സെറാക്യൂസ് സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്സും തുടര്‍ന്ന് ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും അദ്ദേഹം സ്വന്തമാക്കി.

ഫെഡക്സ് സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്‌മണ്യം ചുമതലയേല്‍ക്കും

1991-ലാണ് രാജ് സുബ്രഹ്‌മണ്യം ഫെഡക്സില്‍ ചേരുന്നത്. ഏഷ്യയിലും അമേരികയിലുമായി നിരവധി ചുമതലകള്‍ വഹിച്ചു. പിന്നീട് ചീഫ് മാര്‍കറ്റിങ്, കമ്യൂനികേഷന്‍സ് ഓഫീസറായും ഫെഡക്സ് എക്സ്പ്രസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. 2019ല്‍ ചീഫ് ഓപറേറ്റിങ് ഓഫിസറും കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായി. 1973ലാണ് പോസ്റ്റ് ഓഫിസുകളേക്കാള്‍ വേഗത്തില്‍ ചെറിയ പാര്‍സലുകളും കത്തുകളും എത്തിക്കാനായി ഫ്രെഡ് സ്മിത് ഫെഡക്സ് കമ്പനി ആരംഭിക്കുന്നത്.

അടുത്ത അരനൂറ്റാണ്ടിനുള്ളില്‍ വ്യോമമാര്‍ഗവും ലോകമെമ്പാടും പാക്കേജുകള്‍ എത്തിക്കുന്ന തരത്തിലേക്കു കമ്പനി വളര്‍ന്നു. ആളുകളെയും സാധ്യതകളെയും ബന്ധിപ്പിക്കുക വഴി 50 വര്‍ഷത്തിനുള്ളില്‍ ലോകത്തെ തന്നെ മാറ്റാന്‍ ഫെഡക്സിന് കഴിഞ്ഞുവെന്നും കമ്പനിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തനാണ് രാജ് സുബ്രഹ്‌മണ്യമെന്നും സ്മിത് പറഞ്ഞു.

Keywords:  New York, News, World, President, University, Business, Indian-American Raj Subramaniam Takes Over As FedX President, CEO.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia