Ajay Banga | ലോക ബാങ്ക് പ്രസിഡന്റായി ഇന്‍ഡ്യന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു
Jun 3, 2023, 15:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com) ഇന്‍ഡ്യന്‍ വംശജനായ അജയ് ബംഗ ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു. ഒരു ഇന്‍ഡ്യന്‍ വംശജന്‍ ലോകബാങ്കിന്റെ തലപ്പത്തെത്തുന്നത് ഇത് ആദ്യമായാണ്. ബൈഡന്‍ ഭരണകൂടമാണ് അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.
കാലാവസ്ഥ വ്യതിയാനം ഉള്‍പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. ഡേവിഡ് മാല്‍പാസിന്റെ പിന്‍ഗാമിയായാണ് ബാംഗ ലോകബാങ്കിന്റെ അമരത്തെത്തുന്നത്. 1959 നവംബര്‍ 19ന് പുനെയില്‍ ജനിച്ച ബാംഗ അഹ് മദാബാദ് ഐഐഎമിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.
നെസ്ലെയിലാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് പെപ്‌സികോയിലെത്തി. മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ ആയിരുന്നു ഇദ്ദേഹം. അതിനു ശേഷം ജനറല്‍ അറ്റ്‌ലാന്റിക് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2007ലാണ് യുഎസ് പൗരത്വം സ്വീകരിച്ചത്.
Keywords: News, World, Indian American, Ajay Banga, World Bank President, World Bank, President, Indian American Ajay Banga takes over as World Bank President.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

