യുവാക്കളുടെ ഇന്ത്യ

 


ന്യൂയോര്‍ക്ക്: (www.kvartha.com 18.11.2014) ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ളത് ഇന്ത്യയിലാണെന്ന് റിപോര്‍ട്ട്. യുഎന്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. രാജ്യത്തെ ജനസംഖ്യയില്‍ 356 മില്യണ്‍ യുവാക്കളാണ് ഇന്ത്യയിലുള്ളത്. അതായത് 10നും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍.

രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 269 മില്യണ്‍ യുവാക്കളാണിവിടെയുള്ളത്. ഇന്തോനേഷ്യ (67 മില്യണ്‍), യുഎസ് (65 മില്യണ്‍), പാക്കിസ്ഥാന്‍ (59 മില്യണ്‍), നൈജീരിയ (57 മില്യണ്‍), ബ്രസീല്‍ (51 മില്യണ്‍), ബംഗ്ലാദേശ് (48 മില്യണ്‍) എന്നിങ്ങനെയാണ് കണക്കുകള്‍. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്‌സ് സ്‌റ്റേറ്റ് ഓഫ് ദി വേള്‍ഡ്‌സ് പോപ്പുലേഷനാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
യുവാക്കളുടെ ഇന്ത്യ
യുവാക്കളുടെ എണ്ണം കൂടുതലുള്ള വികസ്വര രാജ്യങ്ങളില്‍ സാമ്പത്തീക വളര്‍ച്ച സാവധാനമായിരിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അവരുടെ അവകാശം സം രക്ഷിക്കുന്നതിനും കൂടുതല്‍ പണം ചിലവഴിക്കുന്നതിനാലാണിത്.

ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 28 ശതമാനവും യുവാക്കളാണ്.

SUMMARY: New York: With 356 million 10-24 year-olds, India has the world's largest youth population despite having a smaller population than China, a latest UN report said on Tuesday.

Keywords: India, United Nations, Young population, United Nations Population Fund, State of the World's Population
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia