യുഎഇയില്‍ ഹൃദ്രോഗികളുടെ ശരാശരി പ്രായം 49

 


ദുബൈ: (www.kvartha.com 04.11.2014) ദുബൈയില്‍ ഹൃദയാഘാത രോഗികളുടെ ശരാശരി പ്രായം 49 വയസാണെന്ന് റിപോര്‍ട്ട്. യുഎസില്‍ ഇത് 62 ആണ്. 13 വര്‍ഷം നേരത്തേയാണ് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ പിടിപെടുന്നത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ കാര്‍ഡിയോളജിസ്റ്റും എമിറേറ്റ്‌സ് കാര്‍ഡിയാക് സൊസൈറ്റി അംഗവുമായ ഡോ നൂഷിന്‍ ബസര്‍ഗാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയില്‍ ഹൃദ്രോഗികളുടെ ശരാശരി പ്രായം 49
യുഎഇയില്‍ നടക്കുന്ന മരണങ്ങളില്‍ 38 ശതമാനവും ഹൃദയാഘാതത്തെതുടര്‍ന്നാണെന്നും അവര്‍ പറഞ്ഞു. 21 ശതമാനം പേര്‍ പരിക്കുകളെതുടര്‍ന്നും 12 ശതമാനം പേര്‍ അര്‍ബുദ ബാധയെതുടര്‍ന്നുമാണ് മരിക്കുന്നത്.

38 ശതമാനം പേരില്‍ 20 ശതമാനം പേര്‍ സ്വദേശികളാണ്. 30 വയസ് പൂര്‍ത്തിയാക്കിയവര്‍ തീര്‍ച്ചയായും പരിശോധനകള്‍ കൃത്യമായി നടത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടി.

SUMMARY: The mean age of heart attacks in Dubai is 49, compared to 62 in the USA, a health expert has warned.

Keywords: Gulf, UAE, Heart attack, Patients,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia