മോഡി വിശ്വസ്തന്‍: ഇമ്രാന്‍ ഖാന്‍

 


ADVERTISEMENT


ഇസ്ലാമാബാദ്: (www.kvartha.com 08.11.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് ചെയര്‍മാന്‍ ഇ മ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ നടന്ന കുത്തിയിരിപ്പ് സമരത്തെ അഭിസംബോധന ചെയ്ത് സം സാരിക്കുകയായിരുന്നു ഇ മ്രാന്‍ ഖാന്‍.

വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കൊണ്ടുവരാനുള്ള മോഡിയുടെ ശ്രമത്തെയാണ് ഇ മ്രാന്‍ ഖാന്‍ പ്രശംസിച്ചത്.

മോഡി വിശ്വസ്തന്‍: ഇമ്രാന്‍ ഖാന്‍നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണ് ഇ മ്രാന്‍ ഖാന്‍ പറഞ്ഞു. വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച 627 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട മോഡിയുടെ നിലപാടിനേയും ഇ മ്രാന്‍ ഖാന്‍ പ്രശംസിച്ചു.

2013ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറി രഹിതമാണെന്ന് കണ്ടെത്തിയാല്‍ കുത്തിയിരിപ്പ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്നും ഇ മ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Islamabad: Pakistan Tehreek-i-Insaf (PTI) chairman Imran Khan, addressing a sit-in in Islamabad, appreciated Indian Prime Minister Narendra Modi`s effort to bring back assets in foreign countries.

Keywords: India, Pakistan, Narendra Modi, Imran Khan, Pakistan Tehreek-i-Insaf, BJP
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia