ശശി തരൂരുമായുള്ള ബന്ധത്തെക്കുറിച്ച് മെഹര്‍ തരാറിന്റെ തുറന്നുപറച്ചില്‍
Jan 16, 2014, 23:21 IST
ലാഹോര്‍: പ്രണയകഥയിലെ വിവാദ നായികയും പാക് മാധ്യമപ്രവര്‍ത്തകയുമായ് മെഹര്‍ തരാര്‍ മന്ത്രി ശശി തരൂരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് ഫോണിലൂടെ അനുവദിച്ച അഭിമുഖത്തിലാണ് തരാര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശശി തരൂരിനോട് എനിക്ക് വളരെ ബഹുമാനമാണുള്ളത്. ഞാന്‍ ട്വിറ്ററില്‍ ചേര്‍ന്നയുടെ ഫോളോ ചെയ്ത ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അദ്ദേഹം എന്നേയും ഫോളോ ചെയ്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ എന്റെ ആരാധന പിടിച്ചുപറ്റിയിട്ടുണ്ട്. അദ്ദേഹത്തെപോലെ ഒരുപാട് രാഷ്ട്രീയ നേതാക്കളുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം.
2013 ഏപ്രിലില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നത്. 45 മിനിട്ടോളം ഞാന്‍ അദ്ദേഹത്തെ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ കാറില്‍ സഞ്ചരിച്ചുകൊണ്ടും ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി. ജൂണില്‍ ദുബൈയില്‍ നടന്ന ഒരു വാര്‍ഡ് ദാന ചടങ്ങിലാണ് പിന്നീട് ഞാനദ്ദേഹത്തെ കാണുന്നത്. ചില ഇമെയിലുകളും ഫോണ്‍ വിളികളും ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. കേരളത്തെ സംബന്ധിച്ച് ഒരു പുസ്തകമെഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം പറഞ്ഞപ്പോള്‍ എനിക്ക് വേണ്ടുന്ന സഹായങ്ങളും ഉപദേശങ്ങളും നല്‍കാമെന്നും അദ്ദേഹം ഏറ്റു.
ബ്ലാക്ക്‌ബെറി മെസഞ്ചറില്‍ ഞങ്ങള്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ അഭിപ്രായപ്രകടനങ്ങള്‍ കണ്ട് ഞാന്‍ അന്തംവിട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ കണ്ടിട്ടുപോലുമില്ല.
ഞാന്‍ അദ്ദേഹത്തെ പിന്തുടരുകയാണെന്നും എനിക്ക് അദ്ദേഹവുമായി പ്രണയമുണ്ടെന്നുമാണ് അവരുടെ ട്വീറ്റ്. അവര്‍ എനിക്കെതിരെ ഗുരുതര ആരോപണങ്ങളാണുന്നയിച്ചത്. അവരുടെ ട്വീറ്റുകള്‍ വളരെ രസകരമായിരുന്നു. എനിക്കതുകണ്ട് ചിരിയാണ് വന്നത്. അപ്പോള്‍ ഞാനെങ്ങനെയാണ് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക?
ഞാന്‍ അദ്ദേഹത്തെ ഒരുപാട് പുകഴ്ത്തുന്നത് കണ്ടായിരിക്കാം എനിക്കദ്ദേഹത്തോട് പ്രണയമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചത്. പക്ഷെ എന്റെ കാര്യങ്ങള്‍ തീര്‍ത്തും സുതാര്യമാണ്. ഞാന്‍ എന്ത് പറഞ്ഞാലും ട്വിറ്റര്‍ ടൈംലൈനില്‍ പരസ്യമായാണ് കുറിക്കാറ്. ലോകര്‍ക്കുമുഴുവന്‍ അതു കാണാം.
എന്നെ ഫോളോ ചെയ്യരുതെന്ന് അവര്‍ ഇന്ത്യക്കാരോട് പറഞ്ഞു. എന്നാല്‍ നിരവധി ഇന്ത്യക്കാരാണ് എനിക്കൊപ്പമുള്ളത്.
അവര്‍ക്ക് ഇരുവര്‍ക്കും ഞാന്‍ നന്മകള്‍ നേരുന്നു. അവരെന്നും സന്തോഷത്തോടെ ജീവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സന്തോഷകരവും സുദീര്‍ഘവുമായ ഒരു വിവാഹജീവിതം ഇരുവര്‍ക്കുമുണ്ടാകട്ടെ...
SUMMARY: Lahore: Pakistani journalist Mehr Tarar has been accused by Sunanda P Tharoor of stalking her husband, union minister Shashi Tharoor. Ms Tarar, who writes for Daily Times, spoke to NDTV.com on the phone from her residence in Lahore.
Keywords: Daily Times, Lahore, Mehr Tarar, Shashi Tharoor, Sunanda P Tharoor, Twitter

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.