ഞാന്‍ ഹൃദയമില്ലാത്തവളല്ല: അഭയാര്‍ത്ഥികളെ തൊഴിച്ചുവീഴ്ത്തിയ ക്യാമറ വുമണ്‍
Sep 11, 2015, 22:24 IST
ബുദ്ധപെസ്റ്റ്: (www.kvartha.com 11.09.2015) അഭയാര്‍ത്ഥികളെ തൊഴിച്ചുവീഴ്ത്തിയതിന്റെ പേരില്‍ ലോകപ്രശസ്തയായ ക്യാമറ വുമണ്‍ തന്റെ നിരപരാധിത്വം വെളിപ്പെടുത്തി രംഗത്തെത്തി. സംഭവം നടക്കുമ്പോള്‍ താന്‍ പരിഭ്രാന്തയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ദൃശ്യങ്ങള്‍ ഞാനിപ്പോഴാണ് കാണുന്നത്. സംഭവിച്ചതിനെ കുറിച്ചോര്‍ത്ത് എനിക്ക് കുറ്റബോധമുണ്ട്. അതിന്റെ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. ഹംഗേറിയന്‍ പത്രത്തിനയച്ച കത്തില്‍ പെട്രാ ലസ്ലോ പറയുന്നു.
ഞാനപ്പോള്‍ പരിഭ്രാന്തയായിരുന്നു. ഞാന്‍ ഹൃദയമില്ലാത്തവളല്ല. ഒരു കുട്ടിയെ തൊഴിക്കുന്ന വര്‍ഗീയ ക്യാമറ വുമണുമല്ല പെട്രാ പറഞ്ഞു.
ഞാന്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അപ്പോഴാണ് നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ പോലീസിന്റെ വലയം തകര്‍ത്ത് ഓടിയെത്തിയത്. അതില്‍ ഒരാള്‍ എനിക്ക് നേരെയായിരുന്നു വന്നത്. ഞാനപ്പോള്‍ ഭയന്നുപോയി.
അവര്‍ എനിക്ക് നേരെയാണ് വരുന്നതെന്ന് ഞാന്‍ കരുതി. എന്റെ കൈയ്യില്‍ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ആരാണ് എന്റെ നേര്‍ക്കെത്തിയതെന്ന് ഞാന്‍ കണ്ടില്ല. അവര്‍ എന്നെ ആക്രമിക്കാന്‍ വരികയാണെന്നാണ് ഞാന്‍ ധരിച്ചത്. എനിക്കപ്പോള്‍ സ്വയം പ്രതിരോധിക്കാനാണ് തോന്നിയത്.
ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരുകുട്ടിയായിരുന്നു എനിക്ക് നേരെ വന്നത്. ഭയന്നിരിക്കുമ്പോള്‍ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ ശരിയായി കൊള്ളണമെന്നില്ല. പെട്രാ കൂട്ടിച്ചേര്‍ത്തു.
പോലീസ് വലയം ഭേദിച്ച് പാഞ്ഞടുത്ത അഭയാര്‍ത്ഥിയെ ക്യാമറ വുമണായ പെട്രാ തൊഴിച്ചുവീഴ്ത്തുന്ന രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. പെട്രയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
SUMMARY: A Hungarian camerawoman who caused global outrage after being caught on film tripping and kicking refugees as they fled police broke her silence on Friday, saying she had "panicked".
Keywords: Hungary, Camera Woman, Kicked

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.