Inequality | മനുഷ്യാവകാശ ദിനം: സമത്വസുന്ദരലോകത്തിനായി പോരാടാം; അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ നിലവിളികൾ കേൾക്കാതെ പോവരുത്

 
Human Rights Day: A Call for Equality Amidst Global Crises
Human Rights Day: A Call for Equality Amidst Global Crises

Photo Credit: X/UN Human Rights

● സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം
● വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം
● ബലഹീനതകൾ ഉൾപ്പെടെയുള്ള അവശതകളില്‍ ലഭിക്കേണ്ട സംരക്ഷണം,
● നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം.

(KVARTHA) ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10നാണ് മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം 1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന്റെ ഓർമ്മക്കാണ് ഈ ദിനം ആചരിക്കുന്നത്. 

സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

മേൽപറഞ്ഞതിൽ പലതും നിഷേധികപ്പെട്ട ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ഒരു വാർത്ത അല്ലാതായി മാറുന്ന രംഗത്തിനാണ് നാം എല്ലാ ദിവസവും കാഴ്ചക്കാരാകുന്നത്. കഴിഞ്ഞ ദിവസം  ഇറങ്ങിയ ഒരു മനുഷ്യാവകാശ കമ്മീഷൻ പഠനപ്രകാരം ലോകത്തെ സംഘർഷ മേഖലകൾ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മൂന്നിൽ രണ്ടായി വർധിച്ചതായി കാണുന്നുവെന്ന്പറയുന്നു. സംഘർഷ മേഖല മൂന്ന് വർഷം കൊണ്ട് ലോകത്ത് 65 ശതമാനം കടന്നു. 

പശ്ചിമേഷ്യ പ്രശ്നം, റഷ്യ ഉക്രൈൻ പ്രശ്നം, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തരം യുദ്ധങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ, അതിർത്തികളിലെ അനാവശ്യ സംഘർഷങ്ങൾ എല്ലാം ജനജീവിതത്തെ ദുസ്സഹമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിർദക്ഷിണം ഹനിച്ചുകൊണ്ട്  ലോകത്തിന്റെ സമ്പദ് വ്യവസ്ഥയും ഭക്ഷ്യ സുരക്ഷിതത്വവും അതി ഗുരുതരമായ അപകടത്തിലേക്ക് നീങ്ങുന്നു എന്ന് പ്രസ്തുത റിപ്പോർട്ട് പറയുന്നു. 

ഇതിൽ ഏറ്റവും വിഷമം ആയി തോന്നുന്നത്  എല്ലാവിധ സംഘർഷങ്ങളും അറുതി ഇല്ലാതെ നീങ്ങുന്നു എന്നതാണ്. ഒരു തലമുറയെ മുഴുവൻ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും നയിക്കുന്ന കാലത്തിലേക്കാണോ നമ്മുടെ യാത്ര എന്ന് സംശയം തോന്നുന്നു. എല്ലാ വർഷവും ഈ ദിനത്തിൽ . മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച ബോധവൽക്കരണത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അത് കേവലം പ്രചരണമായി മാത്രം മാറുകയും  ജനകോടികൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട് തെരുവുകളിലും ജയിൽ അറകളിലും  ദുരന്തഭൂമികളിലും  കഴിയുന്നതിനാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം ഇന്നും തുടരുന്നത് ഖേദകരമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘മണ്ണിന്‍റെ മക്കള്‍ വാദം’ ശക്തമാവുമ്പോള്‍ തമിഴ്നാട്ടിലെ ജാതിവിവേചനം ആഴത്തില്‍ വേരോടിയതാണ്. ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദനവും പതിവാണ്, പരസ്യമായ രഹസ്യവും. ഇത്തരത്തിലുള്ള സാമൂഹിക അനീതികള്‍ക്കെതിരെ നമുക്ക് ഈ ലോക മനുഷ്യാവകാശ ദിനത്തില്‍ ഒരുമിക്കാം.

#HumanRightsDay #HumanRights #Equality #SocialJustice #GlobalCrisis #India #DalitRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia