SWISS-TOWER 24/07/2023

സ്രാവിന്റെ വയറിനുള്ളില്‍ മനുഷ്യന്റെ തലയും കാലും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മനില: (www.kvartha.com 14.11.2014) പിടികൂടിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂറ്റന്‍ ടൈഗര്‍ സ്രാവിന്റെ വയറിലാണ് ഇത് കണ്ടെത്തിയത്. സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ ബൊഹോള്‍ കടലില്‍ നിന്നും ഒരു സംഘം മല്‍സ്യബന്ധന തൊഴിലാളികള്‍ പിടികൂടിയതായിരുന്നു സ്രാവിനെ.

സ്രാവിന്റെ വയറിനുള്ളില്‍ മനുഷ്യന്റെ തലയും കാലും300 കിലോ ഭാരമുണ്ടായിരുന്നു സ്രാവിന്. നവംബര്‍ 5ന് ബൊഹോളിനും കൈഗ്വിനും ഇടയിലുള്ള ഭാഗത്തുനിന്നുമാണ് ഇതിനെ പിടികൂടിയത്.

വയര്‍ കീറിയപ്പോഴാണ് ദഹിക്കാത്ത നിലയില്‍ മനുഷ്യന്റെ തലയും കാലും കണ്ടെത്തിയത്. മല്‍സ്യബന്ധന ബോട്ടില്‍ വെച്ചുതന്നെയായിരുന്നു തൊഴിലാളികള്‍ സ്രാവിനെ കീറിമുറിച്ചത്.

എന്നാല്‍ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും ലഭിച്ച മനുഷ്യ ശരീരത്തിന്റെ ദുര്‍ഗന്ധം സഹിക്കാനാവാതെ അവ കടലിലേയ്ക്ക് എറിഞ്ഞുകളഞ്ഞുവെന്ന് സംഘത്തിലുണ്ടായിരുന്ന ബോഡോയ് ഗോര്‍ഗോണ്ട് എന്ന യുവാവ് പറഞ്ഞു.

SUMMARY: Manila: A group of fishermen found human remains inside the belly of a large tiger shark they caught in the Bohol Sea in Central Philippines.

Keywords: Shark, Fishermen, Caught, Human, Head, Leg, Philippines,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia