ഹ്യൂഗോ ഷാവേസിന് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; മരണമടുത്തുവെന്ന് ഡോക്ടർ

 


ഹ്യൂഗോ ഷാവേസിന് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; മരണമടുത്തുവെന്ന് ഡോക്ടർ
കാരക്കസ്: അർബുദബാധിതനായ വെനിസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മദുറോ അറിയിച്ചു. ഷാവേസിനുവേണ്ടി പ്രാർത്ഥിച്ച വെനിസ്വേലൻ ജനതയ്ക്ക് നിക്കോളാസ് മദുറോ നന്ദിപറഞ്ഞു.

അതേസമയം ഹ്യൂഗോ ഷാവേസിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നും അദ്ദേഹത്തിന് മൂന്ന് മാസത്തിൽ കൂടുതൽ ആയുസില്ലെന്നും വെനിസ്വേലൻ ഡോക്ടർ അറിയിച്ചു. ഇപ്പോൾ യുഎസിൽ താമസിക്കുന്ന ജോസ് റാഫേല്‍ മാര്‍ഖ്വിനയാണ് ഇക്കാര്യം അറിയിച്ചത്. രോഗം ഷാവേസിനെ കടുത്ത രീതിയില്‍ ആക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന് പരമാവധി രണ്ടോ മൂന്നോ മാസം മാത്രമേ ആയുസുള്ളൂവെന്നും മെക്സിക്കോസിറ്റിയിലെ ആര്‍സിഎന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഡോ.ജോസ് അറിയിച്ചു. നട്ടെല്ലിനേയും കാന്‍സര്‍ ബാധിച്ചെന്നും അതിനാല്‍ അധികം വൈകാതെ ഷാവേസിന് പക്ഷാഘാതം ഉണ്ടായേക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.

അര്‍ബുദരോഗം വീണ്ടും തന്നെ പിടികൂടിയെന്നും ശസ്ത്രക്രിയയ്ക്കായി ക്യൂബയിലേക്കു പോകുകയാണെന്നും കഴിഞ്ഞ ശനിയാഴ്ച ദേശീയടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഷാവേസ് അറിയിച്ചിരുന്നു. പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ക്രൂശിതരൂപം മുറുകെ പിടിക്കുകയും ഇടയ്ക്ക് ചുംബിക്കുകയും ചെയ്താണ് കണ്ണീര്‍ തുടച്ചുകൊണ്ട് ഷാവേസ് തന്റെ രോഗവിവരം രാജ്യത്തെ അറിയിച്ചത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ആശുപത്രിയിലാണ് ഷാവേസ് ഇപ്പോഴുള്ളത്.

SUMMERY: CNN) -- Doctors in Havana, Cuba, completed a six-hour surgical procedure on Venezuelan President Hugo Chavez, Vice President Nicolas Maduro said Tuesday evening in a televised address.
The state-run Venezuelan Television's website said in a headline, "The operation was a success."

Keywords: World, Hugo Chavez, Venezuelan President, Vice President, Nicolas Maduro, Television, Venezuelan Television, Website, The operation was a success, Thanked, Venezuelans, Prayed, Surgery, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia