ഹിലാരിയുടെ ഒരു പ്രസംഗത്തിന് രണ്ട് ലക്ഷം ഡോളര്‍ പ്രതിഫലം

 


ADVERTISEMENT


വാഷിംഗ്ടണ്‍: മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ ഒരു പ്രസംഗത്തിന്റെ നിരക്ക് 200,000 ഡോളറെന്ന് റിപോര്‍ട്ട്. ഇതോടെ പൊതുവേദികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പൊതുപ്രവര്‍ത്തകരിലൊരാളായി മാറി ഹിലാരി ക്ലിന്റന്‍. സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ 186,000 ഡോളറായിരുന്നു ഹിലാസിയുടെ ഒരു മാസത്തെ ശമ്പളം.

ഹിലാരിയുടെ ഒരു പ്രസംഗത്തിന് രണ്ട് ലക്ഷം ഡോളര്‍ പ്രതിഫലംന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാരി വാക്കര്‍ ഏജന്‍സിയുടെ പ്രതിനിധിയായിട്ടാണ് ഹിലാരി പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത്. ഹിലാരിയുടെ ഭര്‍ത്താവും മുന്‍ യുഎസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റണും ഹാരി വാക്കറിലെ അംഗമാണ്. 11 വര്‍ഷത്തിനിടയില്‍ ആകെ 471 പ്രസംഗങ്ങളാണ് ക്ലിന്റന്‍ പ്രതിഫലം വാങ്ങി നടത്തിയിരിക്കുന്നത്. 189,000 ഡോളറാണ് ബില്‍ ക്ലിന്റന്റെ പ്രസംഗനിരക്ക്. ക്ലിന്റനെ കൂടാതെ അര്‍നോള്‍ഡ് ശ്വാര്‍സെനഗര്‍, അല്‍ ഗോര്‍, ഡിക്ക് ചീനി, സാറാ പാലിന്‍ എന്നിവരാണ് ആറക്ക പ്രതിഫലം പറ്റുന്ന പൊതുപ്രവര്‍ത്തകര്‍.

SUMMARY: Washington: Former US Secretary of State Hillary Clinton has joined the speaking circuit and will charge a whooping USD 200,000 per appearance, making her one of the highest paid public figures on such appearances.
Keywords: World news, Washington, Former US Secretary of State, Hillary Clinton, Joined the speaking circuit, Whooping, USD 200,000, Appearance, Highest paid public figures,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia