ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com 07.06.2016) വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൺ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവും. പ്യൂർട്ടോറിക്കോയിലെ ഡെമോക്രാറ്റിക് സൂപ്പർ ഡെലിഗേറ്റ്സിന്റെ പിന്തുണയോടെയാണ് ഹിലരി സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ഇതോടെ ഹിലരിക്ക് ആവശ്യമായ 2383 ഡെലിഗേറ്റ്സിന്റെ പിന്തുണയായി.
വെർമോട്ട് സെൻ, ബെർണി സാൻഡേഴ്സ് എന്നിവരെയാണ് ഹിലരി പിന്തള്ളിയത്. രണ്ടാം സ്ഥാനത്തുള്ള സാൻഡേഴ്സിന് 1569 വോട്ടുകളാണ് കിട്ടിയത്. ഇനി ശേഷിക്കുന്ന ആറ് സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടാലും ഹിലരിയെ പിന്തള്ളാൻ എതിരാളികൾക്ക് കഴിയില്ല. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ആകെ 4765 വോട്ടുകളാണുള്ളത്.
ആകെയുള്ള 29 സംസ്ഥാനങ്ങളിൽ ഹിലരിക്ക് 29 ഇടങ്ങളിൽ ഭൂരിപക്ഷം കിട്ടി. ന്യൂയോർക്ക്, നോർത്ത് കരോലിന, ഒഹിയോ, പെൻസിൽവാനിയ, ടെക്സസ് എന്നിവിടങ്ങളിലാണ് ഹിലരിക്ക് വലിയ ഭൂരിപക്ഷം കിട്ടിയത്. ഇതോടെ ചരിത്രത്തിലാദ്യമായി അമേരിക്കയിൽ ഒരു വനിതാ പ്രസിഡന്റ് അധികാരത്തിലെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
SUMMARY: WASHINGTON: Lifted by a big win in Puerto Rico and a burst of late support from Democratic superdelegates, Hillary Clinton has commitments from the number of delegates needed to become the Democratic Party's presumptive nominee for president.
Keywords: WASHINGTON, Lifted, Big win, Puerto Rico, Burst, Support, Democratic superdelegates, Hillary Clinton, Commitments, Number of delegates, Needed, Democratic Party, Presumptive, Nominee, President,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.