SWISS-TOWER 24/07/2023

സമാധാന കരാറില്‍ ഒപ്പിടില്ല: ഹമാസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കെയ്‌റോ: (www.kvartha.com 16.08.2014) ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പിടാനാകില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗാസയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ കരാറില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലാണ് ഹമാസ്. ഈജിപ്തില്‍ നടക്കുന്ന മദ്ധ്യസ്ഥത ചര്‍ച്ചയിലാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗാസയ്ക്ക് മേല്‍ 2006 മുതല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പൂര്‍ണമായി നീക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. കൂടാതെ സാമ്പത്തീക ഉപരോധം അവസാനിപ്പിക്കുക, ഗാസയിലെ വിമാനത്താവളം തുറന്നുകൊടുക്കുക, തുറമുഖം നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങളും ഹമാസ് മുന്നോട്ട് വെച്ചു.


അതേസമയം ഇരുപക്ഷവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഇനിയും നീട്ടാന്‍ ധാരണയായി. തിങ്കളാഴ്ച അര്‍ദ്ധരാത്രിവരെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരിക്കുന്നത്.
സമാധാന കരാറില്‍ ഒപ്പിടില്ല: ഹമാസ്

SUMMARY: Hamas has said it will not sign a peace deal with Israel that fails to meet the demands of its people. Khalil al-Haya, the Palestinian group's

Keywords: Hamas, Palestine, Israel, Peace Agreement, Signed, Egypt, Cairo,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia