SWISS-TOWER 24/07/2023

Stampede | ഗ്വാടിമാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

 


ഗ്വാടിമാല സിറ്റി: (www.kvartha.com) ഗ്വാട്ടിമാലയില്‍ ഒരു സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. എമര്‍ജന്‍സി ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാനമായ ഗ്വാടിമാല സിറ്റിക്ക് പടിഞ്ഞാറ് 125 മൈല്‍ അകലെയുള്ള ക്വെറ്റ്‌സാല്‍ടെനാംഗോയില്‍, രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് സംഗീത പരിപാടി നടന്നത്.

Aster mims 04/11/2022

ഗ്വാടിമാലന്‍ റോക് ബാന്‍ഡ് ബൊഹീമിയ സബര്‍ബാന ഷോ അവസാനിപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ അവിടേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകള്‍ കച്ചേരിയില്‍ പങ്കെടുത്തതായി കച്ചേരിയില്‍ ഉണ്ടായിരുന്ന നാന്‍സി ക്യൂം അസോസിയേറ്റഡ് മാധ്യമങ്ങളോട് പറഞ്ഞു. 'മഴ കാരണം ധാരാളം ചെളി ഉണ്ടായിരുന്നു,' ഇത് കാരണം ആളുകള്‍ക്ക് നീങ്ങാന്‍ കഴിഞ്ഞില്ല, അവര്‍ വീണു' -എന്ന് അവര്‍ പറഞ്ഞു.

Stampede | ഗ്വാടിമാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ഒരു ബിയര്‍ നിര്‍മാതാവാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തത്. പലപ്പോഴും അത്തരം പരിപാടികള്‍ക്കായി ഉപയോഗിക്കുന്ന ഒരു മൈതാനത്താണ് പരിപാടി നടത്തിയത്. ഒമ്പത് പേര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായും റിപോര്‍ടുകള്‍ പറയുന്നു.

Keywords: News, World, Death, Injured, Programme, Guatemala: At least 9 died, 20 injured in stampede at concert in Quetzaltenango.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia