Greta Thunberg | ജർമനിയിലെ കൽക്കരി ഖനി വിപുലീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം; പ്രമുഖ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബർലിൻ: (www.kvartha.com) ജർമനിയിലെ ലുസെറാതിൽ കൽക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രെറ്റയ്‌ക്കൊപ്പം മറ്റ് കാലാവസ്ഥാ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഗ്രെറ്റ തൻബെർഗിനെ കുറച്ചുസമയം കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചതായി പൊലീസ് പറയുന്നു.

Aster mims 04/11/2022

നേരത്തെ കാലാവസ്ഥ പ്രവർത്തക സംഘം ഖനിയുടെ അരികിൽ നിന്ന് മാറിയില്ലെങ്കിൽ ബലം പ്രയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്യൻ എനർജി കമ്പനിയായ ആർഡബ്ല്യുഇയുടെ ഉടമസ്ഥതയിലുള്ള ഗാർസ്‌വീലർ ലിഗ്നൈറ്റ് കൽക്കരി ഖനിയാണ് വിപുലീകരിക്കുന്നത്. ഇതിനായി ജർമനിയുടെ പടിഞ്ഞാറൻ സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ ലുസെറാത് ഗ്രാമം പൂർണമായും ഒഴിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ഭരണകൂടം.

Greta Thunberg | ജർമനിയിലെ കൽക്കരി ഖനി വിപുലീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം; പ്രമുഖ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീഡിയോ

വിപുലീകരണം ഒരു ഗ്രാമത്തെ തന്നെ തകർക്കുമെന്നാണ് കാലാവസ്ഥ പ്രവർത്തകരുടെ വാദം. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കാലാവസ്ഥാ പ്രവർത്തകരാണ് പങ്കെടുത്തത്. കുടിയൊഴിപ്പിക്കൽ പ്രക്രിയ പൂർത്തിയായാൽ ഗ്രാമത്തിന് ചുറ്റും 1.5 കിലോമീറ്റർ ചുറ്റളവിൽ വേലി നിർമിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്. കെട്ടിടങ്ങളും തെരുവുകളും അഴുക്കുചാലുകളും മറ്റും പൊച്ച് മാറ്റുന്നതിന് മുന്നോടിയായി ഗ്രാമം പൂർണമായും അടച്ചുപൂട്ടിയിട്ടുണ്ട്.

Keywords: News, World, Video, Protest, Police, Custody, Greta Thunberg, Climate Activist, Detained After Protest at German Coal Mine, Say Police (Watch Video).

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia