Italian Election | ഇറ്റലിയില്‍ തീവ്ര വലതുപക്ഷ പാര്‍ടി അധികാരത്തിലേക്ക്; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി? ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
റോം: (www.kvartha.com) മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ പാര്‍ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം അധികാരത്തിലെത്തുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനി ഇറ്റാലിയന്‍ പ്രധാനമന്ത്രിയാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. ഫലം തിങ്കളാഴ്ച വൈകുന്നേരത്തോടെ അറിയാം.
22 മുതല്‍ 26 വരെ ശതമാനം വോടുകള്‍ നേടി മെലോനി വിജയിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി മധ്യ-വലതുപക്ഷ സര്‍കാരിന് അനുകൂലമായി വിധിയെഴുതുന്നത്.
വോടെടുപ്പിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍കാര്‍ ആയിരിക്കും അധികാരത്തില്‍ വരികയെന്നു പ്രതികരിച്ചു. സഖ്യകക്ഷികള്‍ വിശ്വാസ വോടില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവച്ചിരുന്നു. തുടര്‍ന്നാണ് രാജ്യത്ത് ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നത്.
വോടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 227 മുതല്‍ 257 സീറ്റുകള്‍ വരെ വലതുപക്ഷ സഖ്യം നേടുമെന്നാണ് പ്രവചനം. ഒക്ടോബറില്‍ പുതിയ സര്‍കാര്‍ അധികാരത്തിലേറും.
Keywords: Rome, News, World, Election, Prime Minister, Giorgia Meloni's far-right party looks set to win Italian elections.