ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 04.10.2021) ജപാന്റെ നൂറാം പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി (എല്‍ഡിപി) നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഫ്യൂമിയോ കിഷിദ. യോഷിഹിതെ സുഗ സ്ഥാനമൊഴിഞ്ഞതോടെയാണ് കിഷിദയെ തെരഞ്ഞെടുത്തത്. കിഷിദയും അദ്ദേഹത്തിന്റെ കാബിനറ്റും താമസിയാതെ സ്ഥാനമേറ്റെടുക്കും.
20 അംഗ കാബിനറ്റില്‍ രണ്ടുപേരൊഴിച്ച് എല്ലാവരും പുതുമുഖങ്ങളാകും. പുതുതായെത്തുന്ന 13 പേര്‍ മന്ത്രിമാരെന്ന നിലയില്‍ തുടക്കക്കാരാണ്. കാബിനറ്റില്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തും. 64കാരനായ കിഷിദ 2012-17 കാലയളവില്‍ എല്‍ഡിപിയുടെ നയ മേധാവിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. പാര്‍ലമെന്റിന്റെ അധോസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിപിയടങ്ങുന്ന ഭരണമുന്നണി 311 വോടുകളാണ് നേടിയത്.
പ്രതിപക്ഷ നേതാവ് യൂകിയോ എഡാനോക്ക് 124 വോടാണ് നേടാനായത്. ഉപരിസഭയും വോടുചെയ്യുമെങ്കിലും അധോസഭയുടെ തീരുമാനമാണ് പ്രധാനം. തൊട്ടുപിന്നാലെ നടന്ന വോടെടുപ്പില്‍ ഉപരിസഭയും കിഷിദയെ അംഗീകരിച്ചു. കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതിയിലുണ്ടായ വീഴ്ചയും ഒളിംപിക്സ് നടത്തിപ്പിലുണ്ടായ പാളിച്ചയും പിന്തുണയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് സുഗ സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷം രാജി സമര്‍പിച്ചത്.
Keywords: Tokyo, News, World, Prime Minister, Election, Ministers, Fumio Kishida, Japan, Fumio Kishida Approved As Japan's Next Prime Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

