ഫ്രഞ്ച് പ്രസിഡന്റ് ഹൊളാണ്ടെ ആദ്യ കാമുകി വലേറിയുമായി പിരിയുന്നു

 


ADVERTISEMENT

പാരീസ്: ആദ്യ കാമുകിയും ജീവിത പങ്കാളിയുമായ വലേറെ ട്രൈവലറില്‍ നിന്നും വേര്‍പിരിയുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളാണ്ടെ. വലേറിയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്നാണ് ഹോളാണ്ടെയുടെ പ്രഖ്യാപനം. വിവാഹിതരാകാത്ത ഹൊളാണ്ടെയും വലേറിയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരുന്നതിനിടയിലാണ് രഹസ്യകാമുകിയായ ജൂലി ഗയാത്തുമായുള്ള ഹൊളാണ്ടെയുടെ പുറത്തായത്. ഒരു ഫ്രഞ്ച് മാഗസിനാണ് പ്രസിഡന്റിന്റെ അവിഹിത ബന്ധം പുറത്തുവിട്ടത്.
ഫ്രഞ്ച് പ്രസിഡന്റ് ഹൊളാണ്ടെ ആദ്യ കാമുകി വലേറിയുമായി പിരിയുന്നുഹോളാണ്ടെ കാമുകിയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു റിപോര്‍ട്ട്. സ്വകാര്യതയില്‍ കടന്നുകയറിയ മാഗസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഭീഷണി മുഴക്കിയിരുന്നു.
2006 മുതല്‍ ഹൊളാണ്ടെയും വലേറിയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വലേറിയുമായി പിരിയുകയാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചത്. അതേസമയം ഹൊളാണ്ടെയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ വലേറി തയ്യാറായിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലേറി ഞായറാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാമുകന്റെ പ്രഖ്യാപനം.
SUMMARY: Paris: French President Francois Hollande announced his separation from first lady Valerie Trierweiler on Saturday following a media storm over allegations he is having an affair with an actress.
Keywords: Affair, First lady, France, Francois Hollande, Julie Gayet, Valerie Trierweiler
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia