നിരീശ്വരവാദികളായ ബ്ലോഗര്‍മാരെ ചൊല്ലി ബംഗ്ലാദേശില്‍ സംഘര്‍ഷം: നാലുപേര്‍ കൊല്ലപ്പെട്ടു
Feb 22, 2013, 21:53 IST
ഡാക്ക: നിരീശ്വരവാദികളായ ബ്ലോഗര്‍മാരെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകള്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബംഗ്ലാദേശില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതിഷേധക്കാര്ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. പലാശ്ബരിയിലും രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇതിനിടെ ഡാക്കയില്‍ ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെതുടര്‍ന്ന് തലസ്ഥാന നഗരി യുദ്ധക്കളമായി. ഇഷ്ടികകളും വടികളും കൊണ്ട് പ്രക്ഷോഭകര്‍ പോലീസിനെ നേരിട്ടു. റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ച് പോലീസ് പ്രക്ഷോഭകരെ തുരത്താന്‍ ശ്രമിച്ചു.
രാജ്യത്തെ 12 ഇസ്ലാമിക സംഘടകള്‍ വെള്ളിയാഴ്ചത്തെ പ്രത്യേക നമസ്‌ക്കാരത്തിനുശേഷം വിശ്വാസികളോട് പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇസ്ലാമിനേയും പ്രവാചകനേയും നിന്ദിക്കുന്ന ബ്ലോഗര്‍മാരെ തൂക്കിലേറ്റണമെന്നായിരുന്നു പ്രതിഷേധറാലിയില്‍ പങ്കെടുത്ത 50,000ത്തോളം വരുന്ന പ്രക്ഷോഭകരുടെ ആവശ്യം.
ഇസ്ലാം വിരുദ്ധ ബ്ലോഗറായ അഹമദ് റജീബ് ഹൈദറിന്റെ മരണത്തോടെ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാണ്. അക്രമികളുടെ കുത്തേറ്റാണ് ഹൈദര്‍ മരിച്ചത്. എന്നാല്‍ ഹൈദറിന്റെ മരണത്തിനുപിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നാണ് ബ്ലോഗര്‍മാരുടെ ആരോപണം.
SUMMARY: DHAKA: Bangladesh police fired live rounds on Friday in fierce clashes with Islamists demanding the execution of bloggers they accuse of blasphemy, killing at least four people and injuring about 200.
Keywords: World news, Obituary, Dhaka, Bangladesh, Police, Fired, Friday, Fierce clashes, Islamists, Demanding, Execution, Bloggers, blasphemy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.