മുന്‍ മിസ് അമേരിക ചെസ്‌ലി ക്രിസ്റ്റ് 60 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍
Feb 1, 2022, 07:40 IST
ന്യൂയോര്‍ക്: (www.kvartha.com 01.02.2022) മുന്‍ മിസ് അമേരിക ചെസ്‌ലി ക്രിസ്റ്റ് (30) 60 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. താമസിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ചെസ് ലിയെ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2019 ല്‍ സൗന്ദര്യറാണി പട്ടം ചൂടിയ ചെസ്ലി ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു ചെസ്ലി.
2019 ല്‍ സൗന്ദര്യറാണി പട്ടം ചൂടിയ ചെസ്ലി ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു ചെസ്ലി.
മരിക്കുന്നതിന് മുമ്പായി 'ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടേ'യെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, World, Found Dead, Death, Flat, Former Miss USA, Cheslie Kryst, Former Miss USA Cheslie Kryst found dead.
Keywords: News, World, Found Dead, Death, Flat, Former Miss USA, Cheslie Kryst, Former Miss USA Cheslie Kryst found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.