Warning | മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ യുഎസ്; ഫ്‌ലോറിഡ തീരത്ത് അതീവജാഗ്രത, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അതിശക്തമായ കൊടുങ്കാറ്റ് വീശിയേക്കാം.
● ശക്തമായ മഴയ്ക്കും സാധ്യത.
● പെനിന്‍സുലയിലേക്കാണ് 'മില്‍ട്ടണ്‍' നീങ്ങുന്നത്.
ഫ്‌ലോറിഡ: (KVARTHA) ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണമായ കാറ്റഗറി-5 ലേക്ക് മാറിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് (Hurricane Milton) യുഎസില്‍ ഭീതി പരത്തുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്‌ലോറിഡ തീരത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. മെക്‌സിക്കോ ഉള്‍ക്കടലിനു കുറുകെ ഫ്‌ലോറിഡ പെനിന്‍സുലയിലേക്കാണ് 'മില്‍ട്ടണ്‍' നീങ്ങുന്നത്. മേഖലയില്‍നിന്ന് ദശലക്ഷക്കണക്കിന് ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്കായി ഒഴിപ്പിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്‌ലോറിഡയിലെ മിക്കയിടങ്ങളിലും ചുവപ്പ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുര്‍ബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പടിഞ്ഞാറന്‍-മധ്യ ഫ്‌ലോറിഡയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നായി മില്‍ട്ടണ്‍ മാറുമെന്നാണ് വിലയിരുത്തല്‍.
രണ്ടാഴ്ച മുമ്പ് 'ഹെലന്‍' ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കരകയറും മുമ്പാണ് മില്‍ട്ടണും യുഎസിന് നേര്‍ക്ക് വരുന്നത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
#hurricanemilton #florida #hurricane #naturaldisaster #climatechange #weather #evacuation
Because #Milton reached Cat 5 for a second time today, and because landfall is only a little over 24 hours away, the new forecast from NHC no longer calls for the hurricane to strike as a Cat 3. It is forecast to hit #Florida as a Category 4 cyclone. Deeper surge now forecast. pic.twitter.com/DRF7yNehY5
— John Morales (@JohnMoralesTV) October 9, 2024
