SWISS-TOWER 24/07/2023

അഫ്ഗാന്‍ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com 16.11.2014) അഫ്ഗാനിലെ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ എം.പി ഷുക്രിയ ബരക്‌സൈ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും 3 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. പാര്‍ലമെന്റിലേയ്ക്ക് കാറില്‍ യാത്രചെയ്യുമ്പോഴായിരുന്നു ആക്രമണം.

കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. അതേസമയം ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

അഫ്ഗാന്‍ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടുകാറിലെത്തിയ ചാവേര്‍ ബരക്‌സൈയുടെ വാഹനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഉഗ്രസ്‌ഫോടനമുണ്ടായി. സ്‌ഫോടനശബ്ദം തലസ്ഥാന നഗരിയായ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടുവെന്നാണ് റിപോര്‍ട്ട്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബരക്‌സൈയെ ആഭ്യന്തര മന്ത്രി മുഹമ്മദ് ഉമര്‍ ദൗദ് സൈ സന്ദര്‍ശിച്ചു. ബരക്‌സൈയുടെ െ്രെഡവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

SUMMARY: A suicide bomber tried to assassinate a prominent female member of Afghanistan's parliament, killing three people and wounding the lawmaker, a senior official said.

Keywords: Woman MP, Parliament Member, Suicide Bomber, Attack, Explosion, Killed, Injured,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia