സ്വവര്‍ഗ രതിക്കാരിയായ മകള്‍ക്ക് വരനെ കിട്ടുന്നില്ല; 80 മില്യണ്‍ പൗണ്ട് സ്ത്രീധനമായി നല്‍കാമെന്ന് പിതാവ്

 


ഹോങ്കോംഗ്: സ്വവര്‍ഗ രതിക്കാരിയായ മകള്‍ക്ക് വരനെ അന്വേഷിച്ച് മനംമടുത്ത പിതാവ് സ്ത്രീധന തുക ഇരട്ടിയാക്കി. മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് 80 മില്യണ്‍ പൗണ്ടാണ് ഹോങ്കോംഗിലെ കോടീശ്വരനായ സെസില്‍ ചാവോ സെതൂങ് വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ 40 മില്യണ്‍ പൗണ്ടായിരുന്നു സെതൂങ് വാഗ്ദ്ദാനം ചെയ്തിരുന്നത്.

കപ്പല്‍ വ്യവസായിയും കെട്ടിട നിര്‍മ്മാതാവുമായ സെതൂങിന്റെ ഏക മകള്‍ ഗിഗി ചാവോയ്ക്കു വേണ്ടിയാണ് വരനെ തേടുന്നത്. രസകരമായ മറ്റൊരു കാര്യം സ്വവര്‍ഗാനുരാഗിയായ മകള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മറ്റൊരു സ്ത്രീക്കൊപ്പമാണ് ജീവിക്കുന്നത്.

മകളെ വിവാഹം കഴിപ്പിച്ച് ബിസിനസിന്റെ ചുമതല മകള്‍ക്ക് നല്‍കാനായിരുന്നു സെതൂങിന്റെ ആഗ്രഹം. എന്നാല്‍ വിവാഹം നടക്കാത്തതിനാല്‍ തന്റെ രണ്ട് ആണ്‍ മക്കള്‍ക്ക് ബിസിനസിന്റെ ചുമതല നല്‍കാനാണ് സെതൂങ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.

സ്വവര്‍ഗ രതിക്കാരിയായ മകള്‍ക്ക് വരനെ കിട്ടുന്നില്ല; 80 മില്യണ്‍ പൗണ്ട് സ്ത്രീധനമായി നല്‍കാമെന്ന് പിതാവ്

SUMMARY: Shipping magnate and property developer Cecil Chao Sze-tsung offered a reward in September 2012 for the man, who could persuade his daughter to marry him, despite the fact that she had already entered into a civil partnership with her female partner of almost nine years, The Independent reported .

Keywords: World, Homo sexual, Daughter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia