SWISS-TOWER 24/07/2023

ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വിവാഹിതനായി

 


ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വിവാഹിതനായി
കാലിഫോര്‍ണിയ: ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വിവാഹിതനായി.

കാലിഫോര്‍ണിയയിലെ വസതിയില്‍ വച്ചുണ്ടായ ലളിതമായ ചടങ്ങില്‍ 27കാരിയായ പ്രിസില ചാനിനെ ജീവിത സഖിയായി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 

പ്രിസില കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ബിരുദം സ്വന്തമാക്കിയത് വിവാഹദിനത്തിലാണ്‌. മാര്‍ക്ക് സൂക്കര്‍ബര്‍ഗ് 28ം വയസിലേയ്ക്ക് കടന്നതും വിവാഹദിനത്തില്‍ തന്നെ.

 വിവാഹച്ചടങ്ങില്‍ സൂക്കര്‍ബര്‍ഗിന്റേയും പ്രിസിലയുടേയും വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്‌ പങ്കെടുത്തത്.

English Summery
Palo Alto (California): Facebook founder and CEO Mark Zuckerberg updated his status to "married" on Saturday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia