മെക്‌സിക്കന്‍ യുവതിയുടെ തലവെട്ടുന്ന വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു

 


സാന്‍ ഫ്രാന്‍സിസ്‌കോ: വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്ന യുവതിയുടെ തലവെട്ടുന്ന വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു. അക്രമാസക്ത വീഡിയോകള്‍ അനുവദിക്കുന്നതില്‍ ചില മാറ്റങ്ങള്‍ കൈക്കൊള്ളാനും അധികൃതര്‍ തീരുമാനിച്ചു.

1.15 ബില്യണ്‍ അംഗങ്ങളുള്ള ഫേസ്ബുക്ക് ചൊവ്വാഴ്ചയാണ് വീഡിയോ നീക്കിയത്. മുഖം മൂടി ധാരികളായ ഒരു സംഘം ആളുകള്‍ മെക്‌സിക്കന്‍ യുവതിയുടെ തലവെട്ടുന്ന ചിത്രമായിരുന്നു ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഈ സംഭവത്തെ അപലപിക്കുന്നതിനുപകരം ആഘോഷമാക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് ഫേസ്ബുക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.
മെക്‌സിക്കന്‍ യുവതിയുടെ തലവെട്ടുന്ന വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു
ഇത്തരം വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

SUMMARY: San Francisco: Facebook removed a video of a woman being beheaded from its website on Tuesday and said it would use a broader set of criteria to determine when gory videos are permitted on the site.

Keywords: World, Facebook, Video, Behead, Woman, Mexico, Violent Video,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia