ലാഹോര്‍ മാര്‍ക്കറ്റില്‍ സ്ഫോടന പരമ്പര; 20 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലാഹോര്‍ മാര്‍ക്കറ്റില്‍ സ്ഫോടന പരമ്പര; 20 പേര്‍ക്ക് പരിക്ക്
ലാഹോര്‍: ലാഹോര്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടന പരമ്പരയില്‍ 20 പേര്‍ക്ക് പരിക്ക്‌. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്‌. ലാഹോറിലെ ബദാമി ബാഗ് ഏരിയയിലെ മാര്‍ക്കറ്റിലാണ്‌ സ്ഫോടനങ്ങള്‍ നടന്നത്.

ബുധനാഴ്ച രാത്രി 9.40ഓടെയായിരുന്നു സ്ഫോടനങ്ങള്‍. മാമ്പഴങ്ങള്‍ നിറച്ചിരുന്ന ട്രക്കിലാണ്‌ ആദ്യ സ്ഫോടനമുണ്ടായത്. തുടര്‍ന്ന്‌ ഉന്തുവണ്ടിയില്‍ സ്ഥാപിച്ചിരുന്ന ബോംബും പൊട്ടിത്തെറിച്ചു. 

പരിക്കേറ്റവരിലേറേയും കച്ചവടക്കാരാണ്‌. ഗുരുതര പരിക്കേറ്റവരില്‍ ഒരു ബാലനും ഉള്‍പ്പെടും. പരിക്കേറ്റവരെ മായോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

English Summery
Lahore: More than 20 people were injured, five of them seriously, when two bombs went off in a market in the Pakistani city of Lahore on Wednesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia