Flight | പറന്നുയരാന്‍ ഒരുങ്ങവെ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടു; എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി
Jul 1, 2023, 18:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്കോ: (www.kvartha.com) റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബര്ഗില് നിന്ന് ദുബൈയിലേക്കുള്ള ഇ കെ 176 വിമാനത്തില്‍ പുക കണ്ടെത്തി. പിന്നാലെ പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍ വിമാനം റണ്‍വേയില്‍ നിന്ന് വിമാനം മാറ്റി. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി.
സംഭവത്തിന് പിന്നാലെ റഷ്യന്‍ ഏവിയേഷന്‍ അധികൃതരും വിമാനത്താവളത്തിലെ ഫയര്‍ സേഫ്റ്റി വിഭാഗവും വിമാനത്തില്‍ പരിശോധന നടത്തി. അതേസമയം അന്വേഷണം പൂര്‍ത്തിയായ ശേഷം വിമാനം പുറപ്പെട്ടുവെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
പരിശോധനകളെല്ലാം പൂര്‍ത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റിയെന്ന് എമിറേറ്റ്സ് പറഞ്ഞു. കുറച്ച് സമയം വൈകി സര്‍വീസ് നടത്തുകയും ചെയ്തുവെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: News, World, Dubai, Emirates, Smoke, Emirates flight to Dubai returned to stand after smoke detected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

