Flight | പറന്നുയരാന്‍ ഒരുങ്ങവെ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടു; എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: (www.kvartha.com) റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ കെ 176 വിമാനത്തില്‍ പുക കണ്ടെത്തി. പിന്നാലെ പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍ വിമാനം റണ്‍വേയില്‍ നിന്ന് വിമാനം മാറ്റി. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി. 
Aster mims 04/11/2022

സംഭവത്തിന് പിന്നാലെ റഷ്യന്‍ ഏവിയേഷന്‍ അധികൃതരും വിമാനത്താവളത്തിലെ ഫയര്‍ സേഫ്റ്റി വിഭാഗവും വിമാനത്തില്‍ പരിശോധന നടത്തി. അതേസമയം അന്വേഷണം പൂര്‍ത്തിയായ ശേഷം വിമാനം പുറപ്പെട്ടുവെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Flight | പറന്നുയരാന്‍ ഒരുങ്ങവെ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടു; എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി

പരിശോധനകളെല്ലാം പൂര്‍ത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റിയെന്ന് എമിറേറ്റ്‌സ് പറഞ്ഞു. കുറച്ച് സമയം വൈകി സര്‍വീസ് നടത്തുകയും ചെയ്തുവെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: News, World, Dubai, Emirates, Smoke, Emirates flight to Dubai returned to stand after smoke detected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia