SWISS-TOWER 24/07/2023

ടെസ് ല എന്തുകൊണ്ട് വൈകുന്നു? ഇന്‍ഡ്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞിട്ട് 3 വര്‍ഷം കഴിഞ്ഞു; ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഇലോണ്‍ മസ്‌ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com 13.01.2022) ടെസ് ല ഇന്‍കോര്‍പറേറ്റഡ് കാറുകള്‍ ഇന്‍ഡ്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്ന് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് പറഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നിട്ടും സ്വപ്നം യാഥാര്‍ഥ്യമായില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ടെസ് ലയുടെ ലോഞ്ച് സംബന്ധിച്ച് എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ എന്ന് ചോദിച്ച ഒരു ഉപയോക്താവിന് മറുപടിയായി, 'ഇപ്പോഴും സര്‍കാരുമായി ചര്‍ച്ചകള്‍നടത്തിവരുകയാണ്' ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പോസ്റ്റില്‍ മറുപടി പറഞ്ഞു.
Aster mims 04/11/2022
ടെസ് ല സിഇഒ ഇലോണ്‍ മസ്‌കും കേന്ദ്രസര്‍കാരും മൂന്ന് വര്‍ഷമായി ചര്‍ചകള്‍ നടത്തിവരുകയാണ്. എന്നാല്‍ പ്രാദേശിക ഫാക്ടറി ആരംഭിക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും 100% ഇറക്കുമതി തീരുവയും തടസമായി നില്‍ക്കുന്നു. പ്രാദേശികമായി കാറുകള്‍ നിര്‍മിക്കാനും വിശദമായ നിര്‍മാണ പദ്ധതികള്‍ സമര്‍പിക്കാനും സര്‍കാര്‍ നിര്‍മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിന് തീരുവ കുറയ്ക്കണമെന്നാണ് മസ്‌ക് ആവശ്യപ്പെട്ടത്.

ടെസ് ല എന്തുകൊണ്ട് വൈകുന്നു? ഇന്‍ഡ്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞിട്ട് 3 വര്‍ഷം കഴിഞ്ഞു; ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഇലോണ്‍ മസ്‌ക്

ചൈനയില്‍ നിര്‍മിച്ച കാറുകള്‍ രാജ്യത്ത് വില്‍ക്കുന്നത് ഒഴിവാക്കാന്‍ താന്‍ ടെസ് ലയോട് ആവശ്യപ്പെട്ടതായി ഒരു കേന്ദ്ര മന്ത്രി ഒക്ടോബറില്‍ പറഞ്ഞു. കൂടാതെ രാജ്യത്തെ പ്രാദേശിക ഫാക്ടറിയില്‍ വാഹനങ്ങള്‍ നിര്‍മിക്കാനും വില്‍ക്കാനും കയറ്റുമതി ചെയ്യാനും ടെസ്ലയോട് ആവശ്യപ്പെട്ടു. ചൈനയുമായി താരതമ്യപ്പെടുത്താവുന്ന ജനസംഖ്യയുള്ള ഇന്‍ഡ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വിപണിയാണ്.

എന്നാല്‍ രാജ്യത്തെ റോഡുകളില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് സുസുകി മോടോര്‍ കോര്‍പറേഷന്റെയും ഹ്യുന്‍ഡായ് മോടോര്‍ കമ്പനിയുടെയും പ്രാദേശിക യൂണിറ്റുകള്‍ നിര്‍മിക്കുന്ന വിലകുറഞ്ഞ കാറുകളാണ്. മെഴ്‌സിഡസ് ബെന്‍സ് ഉള്‍പെടെയുള്ള മറ്റ് വിദേശ കമ്പനികളില്‍ നിന്നും ടെസ് ല മത്സരം അഭിമുഖീകരിക്കേണ്ടിവരും.

പ്രാദേശികമായി അസംബിള്‍ ചെയ്ത ഇക്യുഎസ്- മുന്‍നിര എസ്-ക്ലാസ് സെഡാന്റെ ഇലക്ട്രിക് പതി പ്പ് നാലാം പാദത്തോടെ ഇന്‍ഡ്യയില്‍ പുറത്തിറക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. 2070 ഓടെ കാര്‍ബണ്‍ പൂജ്യമായി മാറുമെന്ന് ഇന്‍ഡ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ നോക്കുന്നുണ്ടെങ്കിലും, അത് ചെറിയ മാറ്റത്തിന്റെ ഘട്ടത്തിലാണിപ്പോള്‍.

Keywords:  New York, News, World, Technology, Business, Car, Central Government, Elon Musk, Tesla, India, Elon Musk says Tesla isn’t in India yet due to ‘challenges with the government’ < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia