യുഎസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് 8 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

 


ADVERTISEMENT

ബോയ്‌സി: (www.kvartha.com 06.07.2020) അമേരിക്കയിലെ ഐഡഹോയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തടാകത്തിനു മുകളില്‍വച്ചാണ് രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. തകര്‍ന്ന് വീണ വിമാനങ്ങള്‍ തടാകത്തില്‍ മുങ്ങിത്താണു. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം ലഭിച്ചു. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ക്യുട്ടെനിയ കണ്‍ട്രി ഷെര്‍ഫിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൌഡര്‍ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിന് മുകളില്‍ വച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തടാകത്തിലേക്ക് മുങ്ങിയത്. തടാകത്തിന് മുകളില്‍ വലിയ തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തടാകത്തിന്റെ 127 അടി താഴെ തകര്‍ന്ന് വീണ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

യുഎസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് 8 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അതേ സമയം കൂട്ടിയിടിച്ച വിമാനങ്ങളില്‍ ഒന്ന് സിസ്‌ന 206 ആണെന്ന് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാല്‍ രണ്ടാം വിമാനം ഏതെന്ന് വ്യക്തമായിട്ടില്ല. വിമാനം ആകാശത്ത് വച്ച് എങ്ങനെ കൂട്ടിയിടിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സെഫ്റ്റി ബോര്‍ഡ് സംഘം പ്രഥമിക അന്വേഷണത്തിലാണ്.

Keywords: News, World, Flight, Accident, Death, Report, collided, Plane, People, Lake, Eight people believed dead after planes collide 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia