ട്രിപോളി: ലിബിയയിലെ ബംഗാസിയില്‍ സ്ഥിതിചെയ്യുന്ന യുഎസ് എംബസി ആക്രമിച്ച് അംബാസഡര്‍ അടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി. ആക്രമണമുണ്ടായി രണ്ടാം ദിവസം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ പങ്കാളികളായ 50ലേറെ പേരെ തിരിച്ചറിഞ്ഞതായി ലിബിയന്‍ അധികൃതര്‍ അറിയിച്ചു. ലിബിയന്‍ പ്രധാനമന്ത്രി മുസ്തഫ അബുഷാഗുറിന്റെ ഓഫീസാണ് ഇതുവരെ എട്ട് പേര്‍ അറസ്റ്റിലായതായി അറിയിച്ചത്. എന്നാല്‍ അറസ്റ്റിലായവരെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
യുഎസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മറ്റ് മൂന്ന് അമേരിക്കക്കാരുമാണ് എംബസി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ പതിനൊന്നിന് വേള്‍ഡ് ട്രേഡ് സെന്റര്‍ആക്രമണത്തിന്റെ വാര്‍ഷീകത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ഇസ്ലാം വിരുദ്ധ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിലാണ് ബംഗാസിയിലെ യുഎസ് എംബസിക്കുനേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ കാറിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് അംബാസഡര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്.
SUMMERY: Tripoli: Libyan authorities have arrested eight people in connection with the attack on the U.S. consulate in Benghazi in which the U.S. ambassador and three other Americans were killed, a government official said on Friday.
Keywords: World, Tripoli, Libya, Rocket attack, Embassy, US, Anti-Islam film, Arrest, Benghazi, Ambassador, killed,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.