ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണില്‍

 


ADVERTISEMENT


ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണില്‍
കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012 ജൂണില്‍ നടത്തുമെന്ന് സൈനിക സമിതി അറിയിച്ചു. സായുധസേനയുടെ സുപ്രീം കൗണ്‍സില്‍ മേധാവി മാര്‍ഷല്‍ ഹുസൈന്‍ ടന്റാവിയാണ് ഇക്കാര്യം അറിയിച്ചത്. ഇടക്കാല പ്രധാനമന്ത്രി ഇസാം ഷറഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രാജി സൈനിക സമിതി സ്വീകരിച്ചു. ഒന്‍പതു മാസം മുന്‍പു മുബാറക്കിനെ പുറത്താക്കിയശേഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈനിക സമിതി ഉടന്‍തന്നെ ജനാധിപത്യ ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് സൈന്യം പ്രസിഡന്റ്  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പൊതു തെരഞ്ഞെടുപ്പ് ഇതിനു മുന്‍പുണ്ടാകും.

തെരഞ്ഞെടുപ്പിനു ശേഷം അധികാരം ജനാധിപത്യ ഭരണകൂടത്തിനു കൈമാറും. സൈനിക ഭരണകൂടത്തിനെതിരെ നാലു ദിവസത്തിലേറെയായി തുടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ ഇതുവരെ 36 പേര്‍ മരിക്കുകയും 1250 പേര്‍ക്കു പരിക്കേല്‍ക്കുകയും   ചെയ്തു.

Keywords: Egypt, President,Election,Kairo,World
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia