കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012 ജൂണില്‍ നടത്തുമെന്ന് സൈനിക സമിതി അറിയിച്ചു. സായുധസേനയുടെ സുപ്രീം കൗണ്‍സില്‍ മേധാവി മാര്‍ഷല്‍ ഹുസൈന്‍ ടന്റാവിയാണ് ഇക്കാര്യം അറിയിച്ചത്. ഇടക്കാല പ്രധാനമന്ത്രി ഇസാം ഷറഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രാജി സൈനിക സമിതി സ്വീകരിച്ചു. ഒന്‍പതു മാസം മുന്‍പു മുബാറക്കിനെ പുറത്താക്കിയശേഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈനിക സമിതി ഉടന്‍തന്നെ ജനാധിപത്യ ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് സൈന്യം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പൊതു തെരഞ്ഞെടുപ്പ് ഇതിനു മുന്‍പുണ്ടാകും.
തെരഞ്ഞെടുപ്പിനു ശേഷം അധികാരം ജനാധിപത്യ ഭരണകൂടത്തിനു കൈമാറും. സൈനിക ഭരണകൂടത്തിനെതിരെ നാലു ദിവസത്തിലേറെയായി തുടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ ഇതുവരെ 36 പേര്‍ മരിക്കുകയും 1250 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Keywords: Egypt, President,Election,Kairo,World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.