മുസ്ലീം ബ്രദര്‍ഹുഡ് തീവ്രവാദി സംഘടനകളുടെ പട്ടികയില്‍

 


കെയ്‌റോ: മുസ്ലീം ബ്രദര്‍ഹുഡിനെ ഈജിപ്ത് തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കുറ്റകരമാകും. സംഘടനയ്ക്ക് പണം നല്‍കുന്നവരും സംഘടയില്‍ അംഗത്വമുള്ളവരും തീവ്രവാദികളാകും. സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാരാണ് ഈ തീരുമാനം കൈകൊണ്ടത്. ബുധനാഴ്ചയാണ് മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ജൂലൈ മൂന്ന് മുതലാണ് മുസ്ലീം ബ്രദര്‍ഹുഡും സൈന്യവും തമ്മിലുള്ള ശത്രുത രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഉപ പ്രധാനമന്ത്രി ഹൊസാം ഈസ തീരുമാനമറിയിച്ചത്.
ചൊവ്വാഴ്ച നിലെ ഡെല്‍റ്റ സിറ്റിയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതോടെയാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നൂറിലേറെ പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്ലീം ബ്രദര്‍ഹുഡ് നിരസിച്ചിരുന്നു.
മുസ്ലീം ബ്രദര്‍ഹുഡ് തീവ്രവാദി സംഘടനകളുടെ പട്ടികയില്‍
SUMMARY: Cairo: In what could escalate tensions in Egypt, the country's military-backed interim government on Wednesday declared the Muslim Brotherhood a terrorist group.
Keywords: Egypt, Police, Mohamed Morsi, Muslim Brotherhood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia