Found Dead | കെട്ടിടത്തില്‍ നിന്ന് വീണ് 2 വയസുകാരന്‍ മരിച്ച നിലയില്‍; സഹോദരന്‍ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് റിപോര്‍ട്

 


കെയ്റോ: (www.kvartha.com) കെട്ടിടത്തില്‍ നിന്ന് വീണ് രണ്ടുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്തിലാണ് സംഭവം. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഈജിപ്ഷ്യന്‍ സുരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചു.

Found Dead | കെട്ടിടത്തില്‍ നിന്ന് വീണ് 2 വയസുകാരന്‍ മരിച്ച നിലയില്‍; സഹോദരന്‍ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് റിപോര്‍ട്

കുഞ്ഞിന്റെ 13 വയസുള്ള സഹോദരനാണ് കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് സഹോദരന്‍ കുഞ്ഞിനെ അപാര്‍ട്‌മെന്റിന്റെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തേക്കെറിഞ്ഞതായി കണ്ടതെന്ന് പൊലീസ് പറഞ്ഞു.

കുട്ടി രണ്ട് വയസുകാരനെ താഴേക്ക് എറിയുമ്പോള്‍ മാതാപിതാക്കള്‍ അപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  News, World, Found Dead, Death, Police, Boy, Child, Death, Egypt: Boy throws his two-year-old child from eighth floor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia