Earthquake | ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: മരിച്ചവരുടെ എണ്ണം 56 ആയി, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാലി: (www.kvartha.com) ഇന്‍ഡോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നതായി റിപോര്‍ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മണ്ണിടിച്ചിലുകള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ 56 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം ആശുപത്രികളില്‍ വൈദ്യുതി മുടങ്ങിയതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് സിയാന്‍ജൂര്‍ അഡ്മിനിസ്ട്രേഷന് വക്താവ് പ്രതികരിച്ചു. പല ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Keywords: News, World, Indonesia, Death, Injured, Earthquake, 56 Killed In Indonesia Earthquake, Landslides Triggered, Buildings Damaged.

