ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന്റെ സൂത്രധാരന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ആലപ്പോ: (www.kvartha.com 10.12.2016) സിറിയയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ദാഇഷ് പോരാളി അബൂബക്കര്‍ അല്‍ ഹക്കീം കൊല്ലപ്പെട്ടു. പാരീസിലെ ഷാര്‍ളി ഹെബ്ദോ ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഭീകരനാണ് അബൂബക്കര്‍. 2015 ജനുവരി 7നാണ് പാരീസിലെ ഷാര്‍ളി ഹെബ്ദോ ആക്ഷേപ ഹാസ്യ മാഗനിന്റെ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായത്.

അന്ന് ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

സഹോദരന്മാരായ ഷെരീഫ്, സൈദ് കൗചി എന്നിവരാണ് എഡിറ്റോറില്‍ മീറ്റിംഗ് നടക്കുന്ന ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

കഴിഞ്ഞ മാസം റഖയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്.

ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന്റെ സൂത്രധാരന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
SUMMARY: A US drone strike in Syria has killed an Daesh militant linked to the Jan. 7 2015 attack on satirical weekly Charlie Hebdo in Paris, defense officials said on Friday.

Keywords: World, Drone strike, Daesh,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia