സ്‌കൂള്‍ ബസിനുള്ളില്‍ 4 വയസുകാരി ശ്വാസംമുട്ടി മരിച്ച സംഭവം: നാല് പ്രതികള്‍ക്ക് തടവു ശിക്ഷ

 


ADVERTISEMENT

അബുദാബി: (www.kvartha.com 08/02/2015) അബുദാബിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഇന്ത്യക്കാരിയായ നാല് വയസുകാരി നിസഹ അലാ അഹ് മദ് ശ്വാസംമുട്ടി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. ബസ് ഡ്രൈവറായ പാകിസ്താന്‍ സ്വദേശിക്കും, സഹായിയായ ഫിലിപ്പൈന്‍ സ്വദേശി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായ ലെബനന്‍ സ്വദേശിക്കുമാണ് മൂന്ന് വര്‍ഷം തടവും 20,000 ദിര്‍ഹം വീതം പിഴയും ശിക്ഷ വിധിച്ചത്.

ബസ് കമ്പനി ഉടമയ്ക്ക് ആറ് മാസം തടവും 5,00,000 ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചു. ഗതാഗത നിയമം ലംഘിച്ചതിന് അല്‍ വുറൂദ് അക്കാദമി സ്‌കൂളിന് കോടതി 1,50,000 ദിര്‍ഹം പിഴയിട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ബസില്‍ നിന്ന് ഇറക്കാന്‍ അധികൃതര്‍ മറന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.
സ്‌കൂള്‍ ബസിനുള്ളില്‍ 4 വയസുകാരി ശ്വാസംമുട്ടി മരിച്ച സംഭവം: നാല് പ്രതികള്‍ക്ക് തടവു ശിക്ഷ

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Abu Dhabi, World, Dead, Case, Accused, Court, Jail, Imprisonment, Driver, attendant, supervisor get three years jail in school bus death in Abu Dhabi. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia