സ്‌കൂള്‍ ബസിനുള്ളില്‍ 4 വയസുകാരി ശ്വാസംമുട്ടി മരിച്ച സംഭവം: നാല് പ്രതികള്‍ക്ക് തടവു ശിക്ഷ
Feb 8, 2015, 13:00 IST
അബുദാബി: (www.kvartha.com 08/02/2015) അബുദാബിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഇന്ത്യക്കാരിയായ നാല് വയസുകാരി നിസഹ അലാ അഹ് മദ് ശ്വാസംമുട്ടി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. ബസ് ഡ്രൈവറായ പാകിസ്താന്‍ സ്വദേശിക്കും, സഹായിയായ ഫിലിപ്പൈന്‍ സ്വദേശി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായ ലെബനന്‍ സ്വദേശിക്കുമാണ് മൂന്ന് വര്‍ഷം തടവും 20,000 ദിര്‍ഹം വീതം പിഴയും ശിക്ഷ വിധിച്ചത്.
ബസ് കമ്പനി ഉടമയ്ക്ക് ആറ് മാസം തടവും 5,00,000 ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചു. ഗതാഗത നിയമം ലംഘിച്ചതിന് അല്‍ വുറൂദ് അക്കാദമി സ്‌കൂളിന് കോടതി 1,50,000 ദിര്‍ഹം പിഴയിട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ബസില്‍ നിന്ന് ഇറക്കാന്‍ അധികൃതര്‍ മറന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.

Keywords : Abu Dhabi, World, Dead, Case, Accused, Court, Jail, Imprisonment, Driver, attendant, supervisor get three years jail in school bus death in Abu Dhabi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.