ആണവ റഷ്യയോട് കളിക്കരുത്: പുടിന്‍

 


ലേക്ക് സെലിഗര്‍(റഷ്യ): (www.kvartha.com 30.08.2014) ആണവ റഷ്യയോട് ആരും കളിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. റഷ്യയ്ക്ക് മേലുള്ള ഏത് അതിക്രമവും നേരിടാന്‍ രാജ്യത്തിന് ആയുധ ശേഷിയുണ്ടെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ഞങ്ങളോട് ഉടക്കാന്‍ വരാതിരിക്കുന്നതാണ് നല്ലത് പുടിന്‍ പറഞ്ഞു.

ക്രെംലിന്‍ അനുകൂല യുവജന ക്യാമ്പില്‍ സംസാരിക്കവേയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിന് പിന്നില്‍ ഒരു ലക്ഷ്യമേയുള്ളു. ക്രിമിയയിലെ ബഹുഭൂരിപക്ഷം വരുന്ന റഷ്യക്കാരെ ഉക്രൈന്‍ സര്‍ക്കാരിന്റെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യം പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ആണവ റഷ്യയോട് കളിക്കരുത്: പുടിന്‍റഷ്യ ക്രിമിയ പിടിച്ചടക്കിയതിനെതുടര്‍ന്ന് ബദ്ധശത്രുക്കളായ യുഎസും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.

SUMMARY: Lake Seliger, Russia: President Vladimir Putin said on Friday Russia's armed forces, backed by its nuclear arsenal, were ready to meet any aggression, declaring at a pro-Kremlin youth camp that foreign states should understand: "It's best not to mess with us."

Keywords: Russia, Vladimir Putin, Krimea, Kremlin,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia