'ആലെപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്'

 


അങ്കാറ:(www.kvartha.com 20.12.2016) റഷ്യൻ എംബസി സംഘടിപ്പിച്ച ചിത്രപ്രദർശന പരിപാടിയിൽ അംബാസിഡർ ആൻഡ്രേ കാർലൊവ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. പൊടുന്നനെയാണ് ടൈയും സ്യൂട്ടുമണിഞ്ഞ ഒരാൾ തോക്കുപയോഗിച്ച് അംബാസിഡർക്ക് നേരെ വെടിയുതിർത്തത്. ആലെപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്, തുർക്കി ഭാഷയിൽ അയാൾ അലറി വിളിച്ചു.


'മാറിനിൽക്കുക, മാറിനിൽക്കുക, മരണത്തിനുമാത്രമേ എന്നെ ഇവിടെ നിന്ന് പിന്മാറ്റാൻ സാധിക്കുകയുള്ളൂ. ഈ അടിച്ചമർത്തലിൽ പങ്കുള്ള ഓരോരുത്തരും മരിച്ചുവീഴും...' അക്രമി വീണ്ടും ഉച്ചത്തിൽ ആക്രോശിച്ചു. അംബാസിഡർ വെടിയേറ്റു വീണതോടെ എല്ലവരും സ്തബ്ധരായി. അല്ലാഹു മഹാനാണ് എന്നതിന്റെ അറബി വാചകം അല്ലാഹു അക്ബർ എന്നും അക്രമി ഉറക്കെ വിളിച്ചുപറഞ്ഞു. പിന്നീട് സുരക്ഷാ ഗാർഡുകളും തുർക്കി പോലീസും ചേർന്ന് അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു..

'ആലെപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്'

വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ റഷ്യൻ അംബാസിഡർ ആൻഡ്രേ കാർലൊവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അല്പ സമയത്തിനുള്ളിൽ തന്നെ റഷ്യൻ വിദേശ മന്ത്രാലയ വാക്താവ് മാരിയ സക്കറോവ അംബാസിഡർ മരിച്ചതായി ടെലവിഷനിലൂടെ അറിയിക്കുകയായിരുന്നു.  സംഭവ സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന തുർക്കി പോലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

സിറിയയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി റഷ്യ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ-ആഭ്യന്തര മന്ത്രിമാരുടെ യോഗം അടുത്ത ദിവസം മൊസ്കോയിൽ ചേരാനിരിക്കെയാണ് റഷ്യയെ നടുക്കിയ സംഭവം അരങ്ങേറിയത്.


ദാഇഷിനെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ സിറിയൻ ഗവണ്മെന്റും റഷ്യയുടെ നേതൃത്വത്തിൽ ഇറാൻ അടക്കമുള്ള സഖ്യകഷികളും ആലപ്പോയിൽ നടത്തിവരുന്ന ബോംബ് വർഷവും സാധരണ ജനങ്ങൾക്കുനേരെ നടത്തുന്ന അതിക്രൂരമായ അക്രമങ്ങളും ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. നൂറുക്കണക്കിന് സാധാരണക്കാരാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം ഇവിടെ കൊല്ലപ്പെട്ടത്.

അതേസമയം റഷ്യൻ അംബാസിഡറെ വെടിവെച്ചുകൊന്ന സംഭവത്തെ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ ലോക രജ്യങ്ങളും സിറിയൻ സർക്കാരും അപലപിച്ചു.


Photo Credit: Burhan Ozbilici/ AP Photo
Summary: The gunman who killed the Russian ambassador to Turkey at a photo exhibition in Ankara shouted in Turkish "Don't forget Aleppo! Don't forget Syria!"
The man then yelled: "Stand back! Stand back! Only death will take me out of here. Anyone who has a role in this oppression will die one by one."
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia