ചന്ദ്രഗ്രഹണത്തിനിടയില്‍ അന്യഗ്രഹ പേടകം ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍! വീഡിയോ കാണാം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 03.02.2018) ജനുവരി 31, ബുധനാഴ്ച നടന്ന ചന്ദ്ര ഗ്രഹണത്തിന് സാക്ഷിയായത് കോടിക്കണക്കിനാളുകളാണ്. 152 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണത്തിനാണ് അന്ന് ലോകം സാക്ഷിയായത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. നീലയും ചുമപ്പും നിറങ്ങളില്‍ കാണപ്പെട്ട ചന്ദ്രന്‍ കൗതുകം ഉണര്‍ത്തുന്നതായിരുന്നു.

ഇതിനിടെ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അന്യഗ്രഹ പേടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടി. 24 മണിക്കൂറിനുള്ളില്‍ 40,000 പേരാണ് ഈ വീഡിയോ കണ്ടത്.

 ചന്ദ്രഗ്രഹണത്തിനിടയില്‍ അന്യഗ്രഹ പേടകം ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍! വീഡിയോ കാണാം

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന സത്യം വ്യക്തമാക്കുന്നതാണ് വീഡിയോ എന്ന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത ഭൂരിഭാഗം പേരും പറയുന്നു. ചന്ദ്രനെ മറികടന്ന് പറക്കുന്ന പേടകത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. അതേസമയം അതിവേഗത്തില്‍ പറക്കുന്ന പേടകം പകര്‍ത്താന്‍ ഉതകുന്ന ടെക്‌നോളജി മനുഷ്യനിര്‍മ്മിത സാങ്കേതിക വിദ്യകള്‍ക്കില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ഇതിന് മുന്‍പും പലപ്പോഴും ഇത്തരം അന്യഗ്രഹ പേടകങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം സ്‌പെയ്‌സ് ഏജന്‍സിയായ നാസ മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴും നാസ അതുതന്നെയാണ് ചെയ്യുന്നത്. വീഡിയോയോട് പ്രതികരിക്കാന്‍ നാസ തയ്യാറായിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The video shows how the strange object flew across the blue moon is such a dramatic speed, and experts believe that no man-made technology can achieve such a mindblowing acceleration.

Keywords: Aliens, Alien life, Extraterrestrial life, Alien existence, UFO hunters, Alien hunters, lunar eclipse, super blue blood Moon, Total lunar eclipse, UFO spotting, Space news, science news
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia