ഢാക്ക തീവ്രവാദികള്‍ ദാഇഷ് ഭീകരരേക്കാള്‍ കൊടിയ ഭീകരര്‍; ചാവേറുകള്‍ വിദ്യാസമ്പന്നരും സമ്പന്ന കുടുംബാംഗങ്ങളും
Jul 4, 2016, 10:28 IST
ഢാക്ക: (www.kvartha.com 04.07.2016) ഢാക്ക റെസ്‌റ്റോറന്റില്‍ 20 ബന്ദികളെ വെട്ടിക്കൊലപ്പെടുത്തിയ ഭീകരര്‍ ദാഇഷ് ഭീകരരല്ലെന്ന് റിപോര്‍ട്ട്. ബംഗ്ലാദേശി ഭീകര സംഘടനയിലെ അംഗങ്ങള്‍ തന്നെയാണിവരെന്ന് ആഭ്യന്തര മന്ത്രി അസദുസ്സമന്‍ ഖാന്‍ പറഞ്ഞു.
ജമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ അംഗങ്ങളാണവര്‍. പത്ത് വര്‍ഷത്തോളമായി ബംഗ്ലാദേശ് ഈ സംഘടനയെ നിരോധിച്ചിട്ട്. ദാഇഷുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലിലെത്തിയ വിദേശികളെ 11 മണിക്കൂറോളം ബന്ദികളാക്കി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ദാഇഷ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 6 തീവ്രവാദികളുടെ പേരുകളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. ഏഴാമനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ബംഗ്ലാദേശ് ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ ചോദ്യം ചെയ്തുവരികയാണ്.
റെസ്‌റ്റോറന്റില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ എല്ലാവരും വിദ്യാസമ്പന്നരും സമ്പന്ന കുടുംബാംഗങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ആരും മദ്രസകളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയവരല്ല ഖാന്‍ പറയുന്നു.
ഈ യുവാക്കള്‍ തീവ്രവാദികളാകാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇതിപ്പോഴൊരു ഫാഷനായിരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
SUMMARY: The militants who slaughtered 20 hostages at a Dhaka restaurant were members of a homegrown Bangladeshi militant outfit and not followers of Daesh (IS) group, a senior minister said Sunday.
Keywords: Militants, Slaughtered, 20 hostages, Dhaka restaurant, Members, Homegrown, Bangladeshi, Militant outfit, Followers, Daesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.