'കോവിഡ് അപകടകാരിയല്ല'; മാസ്‌ക് ധരിക്കണം എന്നടതക്കം എല്ലാ നിയന്ത്രണങ്ങളും നീക്കി ഡെന്‍മാര്‍ക്
Feb 2, 2022, 11:24 IST
ADVERTISEMENT
കോപെന്‍ഹേഗന്‍: (www.kvartha.com 02.02.2022) കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കെ മാസ്‌ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്. കോവിഡ് അപകടകാരിയല്ല എന്നാണ് തീരുമാനത്തിന് പിന്നാലെ സര്‍കാര്‍ വിശദീകരണം. നിശാ ക്ലബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപോര്‍ട് ചെയ്യാനുള്ള മൊബൈല്‍ ആപും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്‍മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെന്‍മാര്‍ക്കിലെ പ്രതിദിന കോവിഡ് കേസുകള്‍ 29,000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്‍ക്ക് സര്‍കാര്‍ വ്യക്തമാക്കി. അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ ഇനിയും കൊണ്ടു വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡെന്‍മാര്‍ക് പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്‌സണ്‍ പറഞ്ഞു.

നിയന്ത്രണങ്ങളോട് അവസാനമായി ഗുഡ്‌ബൈ പറയുകയാണെന്ന് വിചാരിക്കരുത്. പുതിയ കോവിഡ് വകഭേദം വന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയേക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡെന്‍മാര്‍കിന് പുറമേ കഴിഞ്ഞയാഴ്ച ഇന്‍ഗ്ലന്‍ഡും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത് ഉള്‍പെടെയുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്.
Keywords: News, World, COVID-19, Mask, Goverment, Prime Minister, Denmark, Restrictions, Denmark Covid restrictions lifted despite increase in cases.
Keywords: News, World, COVID-19, Mask, Goverment, Prime Minister, Denmark, Restrictions, Denmark Covid restrictions lifted despite increase in cases.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.